കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള സെന്റ് വിൻസെന്റ് റോഡ്, ജേക്കബ് വളനാട്ട് റോഡ്, കസബ പൊലിസ് സ്റ്റേഷൻ പരിസരങ്ങളിലെ വെള്ളകെട്ടിനു കാരണമായ ഒഴുക്കു നിലച്ച കാനയുടെ പുനർനിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവ്വഹിച്ചു. 52 ലക്ഷം രൂപയാണ് ഇതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നത്. കൗൺസിലർമാരായ മനു ജേക്കബ്, മിനി ദിലീപ്, ദീപക്ക് ജോയ്, സാബു ജോസഫ്, ജോസ്, സി.ജി. പ്രമോദ്, രാധകൃഷ്ണൻ പാറപ്പുറം, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.