പിറവം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസവേതനം 291ൽ നിന്ന് 311 രൂപയായി വർദ്ധിപ്പിച്ച നരേന്ദ്രമോദി സർക്കാരിന് അഭിവാദ്യം അർപ്പിച്ച് വെളിയത്തുനാട്ടിൽ തൊഴിലാളികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അംഗം എം. ആശിഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ സവിത സോമൻ, ബിജു മാടപ്പിള്ളിൽ, രമാദേവി സുധാകരൻ, ജീൻസി ബിജു എന്നിവർ പങ്കെടുത്തു.