വൈപ്പിൻ: മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വലിയ വിളക്ക് മഹോത്സവത്തിന് തന്ത്രി അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റേയും മേൽശാന്തി മണികണ്ഠൻ ചെമ്പങ്ങാട്ടിന്റേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ 8.30 മുതൽ സുബ്രഹ്മണ്യസ്വാമിക്ക് വിശേഷാൽ പൂജ, വൈകിട്ട് 5.30ന് കാഴ്ചശീവേലി, 2ന് രാവിലെ 8.30മുതൽ ദേവിമാർക്ക് വിശേഷാൽപൂജ, വൈകിട്ട് 5.30ന് കാഴ്ചശീവേലി, 3ന് രാവിലെ 8.30 മുതൽ ശാസ്താവിന് വിശേഷാൽ പൂജ തുടർന്ന് കാഴ്ചശീവേലി, വൈകിട്ട് 6.30ന് വിളക്കിനെഴുന്നള്ളിപ്പ്, 4ന് രാവിലെ 8.30 മുതൽ നവഗ്രഹങ്ങൾക്ക് വിശേഷാൽപൂജ, ഉത്സവബലി, 5ന് രാവിലെ 7.30 ന് ശീവേലി, 8.30ന് നാഗങ്ങൾക്ക് വിശേഷാൽപൂജ, വൈകിട്ട് 3ന് കാഴ്ചശീവേലി, രാത്രി 7.30ന് പള്ളിവേട്ട, 6ന് രാവിലെ 8ന് ആറാട്ടിനെഴുന്നള്ളിപ്പ്.