വൈപ്പിൻ: പി.കെ. ബാലകൃഷ്ണൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കെ.പി.എ.സി ലളിതയെ അനുസ്മരിച്ചു. വൈപ്പിൻ പ്രസ് ക്ലബ്ബ് ഹാളിൽചേർന്ന സമ്മേളനം സിനിമാതാരം ഞാറക്കൽ ശ്രീനി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അനിൽ പ്ലാവിയൻസ് അധ്യക്ഷത വഹിച്ചു. ജോണി പറമ്പലോത്ത് സംസാരിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന സിനിമാ പ്രദർശനത്തിന്റെ ഭാഗമായി സത്യജിത്‌റേയുടെ പഥേർ പാഞ്ചാലി പ്രദർശിപ്പിച്ചു.