sndp
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്ന ഏനാനല്ലൂർ ശാഖാമന്ദിരം

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 208-ാം നമ്പർ ഏനാനല്ലൂർ ശാഖ നിർമ്മിച്ച മന്ദിരവും മഹാസമ്മേളനവും ഏപ്രിൽ മൂന്നിന് വൈകിട്ട് 4ന് ഏനാനല്ലൂർ ശ്രീനാരായണ നഗറിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഓഡിറ്റോറിയത്തിന്റെ നാമകരണം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിക്കും. ഗുരുമന്ദിരത്തിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ നിർവഹിക്കും. ശാഖാ പ്രസിഡന്റ് ദിവാകരൻ കൊച്ചുകുടിയിൽ സ്വാഗതം പറയും. സെക്രട്ടറി എ.കെ.ശശി റിപ്പോർട്ട് അവതരിപ്പിക്കും. ശാഖ മുൻ പ്രസിഡന്റ് എം.കെ. കൃഷ്ണൻകുട്ടി മാലികുന്നേലിനെ ആദരിക്കും.

ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ.തമ്പാൻ, യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, ടി.വി.മോഹനൻ, അനിൽ കാവുംചിറ, ആയവന ഗ്രാമപഞ്ചായത്ത് മെമ്പർ രഹന സോബിൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത്, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗം കെ.ജി. അരുൺകുമാർ, ശാഖാ യൂത്ത് മുമെന്റ് പ്രസിഡന്റ് അനീഷ് പി.കരുണാകരൻ, സെക്രട്ടറി എം.ആർ. പ്രദീപ്, ശാഖാ വനിതാസംഘം പ്രസിഡന്റ് ഭാരതി സുകുമാരൻ, സെക്രട്ടറി ഉഷ രാജു, ശാഖാ വൈസ് പ്രസിഡന്റ് രാജൻ കൊട്ടുക്കൽ എന്നിവർ സംസാരിക്കും.