വൈപ്പിൻ : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, ഭക്ഷ്യവിതരണ ആപ്പായ റെസോയ്, സ്റ്റെനം ഏഷ്യ എന്നിവയുടെ ആഭിമുഖ്യത്തിൽ പുതുവൈപ്പ് ബീച്ച് മാലിന്യമുക്തമാക്കുന്ന പരിപാടി ഇന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. രാവിലെ 8 മുതൽ 11വരെയുള്ള മാലിന്യമുക്ത പരിപാടിയിൽ മുന്നൂറോളം വാളണ്ടിയർമാർ പങ്കെടുക്കും.

നീക്കം ചെയ്യുന്ന മാലിന്യങ്ങൾ തരംതിരിച്ച് റീസൈക്ലിംഗിനയക്കും. സ്റ്റെനം ഏഷ്യ പ്രിവൻഷൻ ഒഫ് മറൈൻ ലിറ്റർ ഇൻ ദി ലക്ഷദ്വീപ് സീ പ്രോമിസ് എന്ന പദ്ധതിയുടെ ഭാഗമായാണിത്. പുതുവൈപ്പിന് പുറമെ, കോഴിക്കോട് കാപ്പാട്, കൊല്ലം ബീച്ചുകളിലെയും മാലിന്യങ്ങൾ നീക്കംചെയ്യാനും പദ്ധതിയുണ്ട്.