മരട്: വൈറ്റില ശിവസുബ്രഹ്മണ്യദേവീ ക്ഷേത്രത്തിലെ മുടിയേറ്റ് നാളെ നടക്കും. രാവിലെ പതിവ് പൂജകൾ, 8ന് വിശേഷാൽ പൂജ, 9ന് കൊട്ടി അറിയിപ്പ്. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, 7.30ന് പഞ്ചവാദ്യം, ദീപാരാധന, 8.30ന് കൊട്ടി അറിയിപ്പ്. രാത്രി 10.30ന് ഭദ്രദീപം കൊളുത്തൽ. തുടർന്ന് തിരുമറയൂർ വിജയൻ മാരാരും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ്. പുലർച്ചെ 1ന് ഗുരുതി.