ar
അരുവപ്പാറ ശാഖയിൽ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാര ജേതാക്കളായ ഒ.എസ്. അനുപ്രിയയേയും ചന്ദനാ സന്തോഷിനെയും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ, കൺവീനർ സജിത്ത് നാരായണൻ എന്നിവരെ പുരസ്കാരം നൽകി ആദരിക്കുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 1606 -ാം നമ്പർ അരുവിപ്പാറ ശാഖയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാര ജേതാക്കളായ ഒ.എസ്. അനുപ്രിയയേയും ചന്ദനാ സന്തോഷിനേയും ആദരിച്ചു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ, കൺവീനർ സജിത്ത് നാരായണൻ എന്നിവരാണ് പുരസ്കാരം നൽകി ആദരിച്ചത്. ശാഖാ പ്രസിഡന്റ് എൻ.ആർ. ശിവൻ അദ്ധ്യക്ഷത വഹിച്ചു.

വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി, മെമ്പർമാരായ ശ്രീജ ഷിജോ, ശശികല, ശോഭന, ബ്ലോക്ക്മെമ്പർ പി.ആർ. നാരായണൻ, മേയ്ക്കപ്പാല ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അജയൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ശാഖാ സെക്രട്ടറി സുനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ ബിജു, മണിക്കുട്ടൻ, ജിതേഷ്, മോഹനൻ, നെടുങ്ങപ്ര ശാഖാ പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ് സി.ജി. വിജയൻ എന്നിവർ സംസാരിച്ചു.