municipal

തൃപ്പൂണിത്തുറ: നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണവും മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, കൗൺസിലർമാരായ പി. കെ. പീതാംബരൻ, കെ.വി. സാജു ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.