അങ്കമാലി: രണ്ട് പതിറ്റാണ്ട് അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റും ഒന്നരപ്പതിറ്റാണ്ട് നഗരസഭാ കൗൺസിലറുമായിരുന്ന എം. എസ്. ഗിരീഷ്‌കുമാറിന്റെ ഒന്നാം ചരമവാർഷികാചരണം നടത്തി. സി.പി.എം നേതൃത്വത്തിൽ നായത്തോട് സ്കൂൾ ജംഗ്ഷനിൽ നടന്ന അനുസ്മരണസമ്മേളനം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാൻ കെ. കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ്, ഏരിയാ കമ്മിറ്റിഅംഗം സച്ചിൻ ഐ. കുര്യാക്കോസ്, നഗരസഭ പ്രതിപക്ഷനേതാവ് ടി.വൈ. ഏല്യാസ്, ജിജോ ഗർവാസീസ്, എം.എൻ. വിശ്വനാഥൻ, സഹകരണബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.