
കൊച്ചി: സ്കൂൾ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങളുടെ സഹായത്തോടെ ശാസ്ത്രപഠനം രസകരമാക്കാൻ കൊച്ചി സർവ്വകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുടെ ഒരുമാസ അവധിക്കാല ശാസ്ത്രപഠനം മേയ് നാലിന് ആരംഭിക്കും. അടുത്ത അദ്ധ്യയനവർഷം അഞ്ചാം ക്ലാസ് മുതൽ പത്താംക്ളാസുവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വാനനിരീക്ഷണം, ഗണിതം ലളിതം, ചിത്രശലഭങ്ങൾ, ഗെയ്മിഫിക്കേഷൻ, കമ്മ്യൂണിക്കേഷൻ, ആർട്ടിക്-അന്റാർട്ടിക് യാത്ര, പരമ്പരാഗത അറിവുകൾ, ദുരന്തനിവാരണം, നിർമ്മിതബുദ്ധി എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധർ ക്ളാസുകളും പ്രാക്ടിക്കലുകളും കൈകാര്യം ചെയ്യും. ഫീസ് 7,000.ഫോൺ : 0484 2575039