കൊച്ചി: എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റംസാൻ കാമ്പയിന്റെ ഉദ്ഘാടനം ഇന്ന് കളമശേരിയിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി തങ്ങൾ നിർവ്വഹിക്കും. ഹൈബി ഈഡൻ എം . പി മുഖ്യാതിഥിയായിരിക്കും. അൻവർ മുഹിയുദ്ദീൻ ഹുദവി , സയ്യിദ് ഫഖ്രുദ്ദീൻ തങ്ങൾ, ഐബി ഉസ്മാൻ ഫൈസി, ഇ .എസ്. ഹസൻ ഫൈസി , എ .എം . പരീത് , ശംസുദ്ദീൻ ഫൈസി , എൻ .കെ. മുഹമ്മദ് ഫൈസി, ഇസ്മായിൽ ഫൈസി വണ്ണപ്പുറം , ഷാഫി ഫൈസി ഓടക്കാലി , ബക്കർ ഹാജി പെരിങ്ങാല , സിയാദ് ചെമ്പറക്കി , സവാദ് കളമശേരി തുടങ്ങിയവർ പങ്കെടുക്കും.