 
ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനേശ്വരി മഹാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ടി.പി. സൗമിത്രൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഏപ്രിൽ ആറിന് ആറാട്ടോടെ സമാപിക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ, സെക്രട്ടറി വി. സന്തോഷ്, ട്രഷറർ രാജേഷ്‌കുമാർ എന്നിവർ അറിയിച്ചു.
ഇന്ന് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 11ന് കളഭാഭിഷേകം, വൈകിട്ട് ദീപാരാധനയ്ക്കുശേഷം തിരുവാതിരകളി, സോപാനസംഗീതം, നാളെ വൈകിട്ട് ഏഴിന് ഗാനസുധ, ഏപ്രിൽ മൂന്നിന് രാവിലെ ഒമ്പതിന് നാരായണീയം, ഉത്സവബലി, വൈകിട്ട് 7.15ന് സംഗീതക്കച്ചേരി, ഏപ്രിൽ നാലിന് വൈകിട്ട് ഏഴിന് ഭരതനാട്യം, ഏപ്രിൽ അഞ്ചിന് വൈകിട്ട് ആറിന് കണിയാംകുന്ന് കവലയിൽനിന്ന് ഗജവീരന്റെയും താളമേളങ്ങളുടെയും അകമ്പടിയോടെ പകൽപ്പൂരം, ആറിന് രാവിലെ 11ന് ആറാട്ടുസദ്യ, വൈകിട്ട് ആറിന് ആറാട്ട്, തുടർന്ന് കൊടിയിറക്കൽ, മംഗളപൂജ.
ഊട്ടുപുര ഉദ്ഘാടനം
ക്ഷേത്രത്തിലെ ഊട്ടുപുര ഡോ. രമേശ് സ്വാമി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സന്തോഷ്, മേൽശാന്തി ടി.പി. സൗമിത്രൻ ശാന്തി,
അഡ്വ. മനോജ് വാസു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത അശോകൻ, ഷാഹിന ബീരാൻ, ബേബി സരോജം എന്നിവർ സംസാരിച്ചു. ക്ഷേത്രകമ്മിറ്റി മുൻ ഭാരവാഹികളായ പി.ടി. ബാബുരാജ്, കെ.ആർ. കുമാരൻ, വി. ഷാനവാസ്, ടി.കെ. രാജപ്പൻ, കെ.കെ. ദിവാകരൻ, കെ.എൻ. പ്രകാശൻ, എ.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവരെ ആദരിച്ചു.