മൂവാറ്റുപുഴ: വൃക്ഷവ്യാപന പരിസ്ഥിതി സംഘടനയായ നന്മമരം ഫൗണ്ടേഷൻ അഞ്ചാംവാർഷിക ദിനാചരണവും അവാർഡ് വിതരണവും നടന്നു. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. സ്ഥാപകൻ ഡോ. സൈജു ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചാംവാർഷിക മാഗസിൻ റിഥം ടൈറ്റിൽ എം.പി പ്രകാശിപ്പിച്ചു. സംസ്ഥാന കോ ഓർഡിനേറ്റർ ഷാജഹാൻ രാജധാനി, എം.കെ. മുഹമ്മദ്‌ ഷാഫി, സമീർ സിദ്ധീഖി, സക്കീർ ഒതളൂർ, ഡോ എ.പി. മുഹമ്മദ്‌, ഡി. സതീശൻ, ബൈജു എം. ആനന്ദ്, എസ്. രാജശ്രീ, ഹരീഷ്‌കുമാർ, ഷിബു കൃഷ്ണൻ, റെജി ജോമി, ആർ. സിന്ധു, ഷീജ നൗഷാദ്, അർച്ചന ശ്രീകുമാർ, ഹഫ്‌സത് ടി.എസ്, സുൽഫിക്കർ അമ്പലക്കണ്ടി, ഷഹാന അഷ്‌റഫ്‌, അനിത സിദ്ധാർത്ഥ്, പി. സിദ്ധിഖ്, അംന ഫാത്തിമ എന്നിവർ പ്രസംഗിച്ചു. അഞ്ചുവർഷം വൃക്ഷത്തൈനട്ട് സംരക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന നന്മമരം ഗ്ലോബൽ എക്സലൻസി അവാർഡ് കൊല്ലം മീനാക്ഷിവിലാസം ദേവസ്വം ട്രസ്റ്റ് ഏറ്റുവാങ്ങി. വനദിന പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഗോപിക കണ്ണനെ ആദരിച്ചു.