പറവൂർ: തത്തപ്പിള്ളി മാനടിയിൽ ഭദ്രകാളി - വിഷ്ണുമായ ക്ഷേത്രത്തിൽ അഷ്ടബന്ധന നവീകരണ കലശവും ഉത്സവക്രിയയും ക്ഷേത്രംതന്ത്രി കരിമ്പാടം ബാബുശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഗുരുപൂജാനന്തരം ആചാര്യവരണത്തോടെ തുടങ്ങും. ഏഴാംതീയതിവരെ അഷ്ടബന്ധന നവീകരണ പൂജകൾ. ഏഴിന് രാവിലെ അഷ്ടബന്ധന ലേപനം, ബ്രഹ്മകലശാഭിഷേകം തുടർന്ന് വിശേഷാൽപൂജകൾ. ഉച്ചയ്ക്ക് പ്രസാദഊട്ടും വൈകിട്ട് താലം എഴുന്നള്ളിപ്പ്, വിശേഷാൽ ദീപാരാധന, കരിമരുന്ന് പ്രയോഗം, ഗുരുതി എന്നിവയ്ക്കുശേഷം നടഅടക്കും.