കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ പ്രൊഫഷണൽ ടെക്നിക്കൽ കൺസൾട്ടേഷൻ സെന്റർ തുടങ്ങി. ബിസിനസ് സ്റ്റഡീസ്, സിവിൽ, ഇലക്ട്രിക്കൽ,മെക്കാനിക്കൽ എൻജിനീയറിംഗ് വകുപ്പുകൾ ചേർന്നാണ് പ്രൊജക്ട് ജോലികൾ ചെയ്യുന്നത്‌. ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ടീം വെൻറ്റൈനർ എം.ഡി. സിൽജൻ, പ്രൊഫ.സി.പി. ജയശങ്കർ, സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ് എന്നിവർ പങ്കെടുത്തു.