scb-137-
സമ്പൂർണമായി കമ്പ്യൂട്ടർവത്കരിച്ച ഈശ്വരവിലാസം മെമ്മോറിയൽ ലൈബ്രറി സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: വടക്കേക്കര സർവീസ് സഹകരണബാങ്കിലെ ഈശ്വരവിലാസം മെമ്മോറിയൽ ലൈബ്രറിയുടെ സമ്പൂർണ കമ്പ്യൂട്ടർവത്കരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നേടിയ കുട്ടികൾ, തൊഴിൽശ്രേഷ്ഠജേതാക്കൾ എന്നിവരെ ആദരിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, ഷെറീന ബഷീർ, എഴുപുന്ന ഗോപിനാഥ്, ടി.വി. ഷൈവിൻ, ബാങ്ക് സെക്രട്ടറി ടി.ജി. മിനി തുടങ്ങിയവർ സംസാരിച്ചു.