
കൊച്ചി: സി.പി.എം പാർട്ടി കോൺഗ്രസ് നഗറിലേക്കുള്ള പതാകാജാഥ ഇന്ന് ജില്ലയിൽ പ്രവേശിക്കും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നയിക്കുന്ന ജാഥയ്ക്ക് ഇന്ന് രാവിലെ 10ന് അരൂരിൽ ജില്ലാ സെക്രട്ടറി സി.എൻ മോഹനന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, പത്തടിപ്പാലം, കളമശേരി,ആലുവ അത്താണി എന്നിവിടങ്ങളിൽ സ്വീകരണം. വൈകിട്ട് അങ്കമാലിയിൽ പൊതുയോഗം. ശനി രാവിലെ 8.30ന് തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കും. ഒരേ സമയം 100 അത്ലീറ്റുകൾ ജില്ലയിൽ പതാകജാഥയ്ക്കൊപ്പം പ്രയാണം നടത്തും. 250 റെഡ് വളന്റിയർമാർ ബൈക്കിലും അനുഗമിക്കും.