ചോറ്റാനിക്കര: സിൽവർലൈൻ വിരുദ്ധ സമരം ശക്തമാക്കാൻ ചോറ്റാനിക്കരയിലെ കോൺഗ്രസ് സമരപ്പന്തലിൽ ചേർന്ന യോഗം തീരുമാനിച്ചു.വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ ഓരോ ദിവസവും സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വേണു മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. റീസ് പുത്തൻവീട്ടിൽ, വിൽസൺ കെ.ജോൺ, രാജു പി. നായർ, രഞ്ജിത്ത് രാജൻ,വിജു പാലാൽ, പോൾസൺ,റോയി ജോൺ,ഇന്ദിര ധർമരാജൻ, പുഷ്കല ഷൺമുഖൻ എന്നിവർ സംസാരിച്ചു.