കളമശേരി: വഴിയരികിൽ താൽക്കാലിമായ് കച്ചവടം തുടങ്ങി പിന്നീട് സ്ഥിരമായ് ഷെഡ് കെട്ടി കച്ചവടം നടത്തുന്നത് പതിവാക്കി മാറ്റിയിരിക്കുന്നതിനാൽ ലൈസൻസ്, കെട്ടിട വാടക, കെട്ടിട നികുതി, ഇലക്ട്രിക് ബിൽ തുടങ്ങിയവ അടച്ച് നിയമ പ്രകാരം കച്ചവടം നടത്തുന്നവർക്ക് മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നും ഫാക്ടിന്റെ നിരോധിത മേഖലകളിലും ഏലൂർ നഗരസഭ പ്രദേശത്തും അനധികൃത കച്ചവടം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ സമിതി പ്രസിഡന്റ് ഏലൂർ ഗോപിനാഥ് ആവശ്യപ്പെട്ടു.