ചോറ്റാനിക്കര:ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘം ചോറ്റാനിക്കര യൂണിറ്റും ചേർന്ന് ഒ.വി വിജയൻ-കടമ്മനിട്ട അനുസ്മരണം നടത്തി. പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ലൈബ്രറി സെക്രട്ടറി സാജു ചോറ്റാനിക്കര അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ ദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കടമ്മനിട്ട അനുസ്മരണ പ്രഭാഷണം നടത്തി. ഒ.വി വിജയൻ അനുസ്മരണ പ്രഭാഷണം ഡോ.അരുൺ വർഗീസ് നടത്തി. പുരോഗമന കലാസാഹിത്യസംഘം യൂണിറ്റ് സെക്രട്ടറി എം.കെ വിനോദ്, എം.ബി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.