പെരുമ്പാവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വാഴക്കുളം ബ്ലോക്ക് സമ്മേളനം വെങ്ങോല എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.വി. ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് മുഖ്യപ്രഭാഷണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി രതീഷ്, എം.എ. ശ്രീധരൻനായർ, പി.കെ. മനോഹരൻ, ബോബി ജോൺ, അന്നമ്മ ജോർജ്ജ് സി.കെ. അലിക്കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി കെ.വി. ഐസക്ക് (പ്രസിഡന്റ്), കെ.പി. സെയ്തുമുഹമ്മദ് (സെക്രട്ടറി), സി.കെ. അലിക്കുഞ്ഞ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.