
കുമ്പളങ്ങി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി വീട്ടുമുറ്റത്ത് പാചകവാതക സിലിണ്ടറിലും ഇരുചക്രവാഹനങ്ങളിലും പൂമാലയിട്ടും പാത്രം കൊട്ടിയും കുടുംബസമേതസമരം കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി ഭാര്യ ലിൻസിയോടൊപ്പം നേതൃത്വം നൽകി . എം .പി. ശിവദത്തൻ, പി .എ. സഹീർ, ജാസ്മിൻരാജേഷ്, ജിഫിൻ പള്ളത്ത് തുടങ്ങിയവർ പങ്കടുത്തു . ചെല്ലാനത്ത് മണ്ഡലം തോമസ് ഗ്രിഗറി, കണ്ണമാലിയിൽജോഷി ആന്റണിയും കുമ്പളങ്ങിയിൽ പി .ജെ . ആന്റണി, പള്ളുരുത്തി നോർത്തിൽ പി .പി. ജേക്കബ്, തോപ്പുംപടിയിൽ പി .ജെ. പ്രദീപ് എന്നിവർ നേതൃത്വം നൽകി.