കറുകുറ്റി: ദേശീയ പാതയിൽ കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷൻ മുതൽ അപ്പോളോ ആശുപത്രിക്ക് ഇടയിലുള്ള ഭാഗത്ത് മാലിന്യം കുന്നുകൂടുന്നു. വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യമാണ് തള്ളുന്നത്. പ്ലാസ്റ്റിക് ചാക്കിലും കാരി ബാഗുകളിലും തള്ളുന്ന മാലിന്യങ്ങൾ ദേശീയപാതയോത്ത്ചിതറിക്കിടക്കുന്നു. തൊട്ടടുത്ത് അരീക്കൽ ജംഗ്ഷനിൽ രാത്രികാലങ്ങളിൽ കാനയിലേലേക്ക് സെപ്റ്റിക്ടാങ്ക്മാലിന്യം തള്ളുന്നതായും പരാതിയുണ്ട് . കറുകുറ്റിയിൽ ഗ്രാമപഞ്ചായത്ത് മാലിന്യസംസ്കരണത്തിന് നടപടി സ്വീകരിക്കണമെന്ന് കെ.സി.വൈ.എം കറുകുറ്റി ഫൊറോന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്ററ് ജോസഫ് സാജു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സേവ്യർ ഫ്രാൻസിസ്, ടീന വി.പോൾ, ദിലീപ് ഫ്രാൻസീസ് തുടങ്ങിയവർ സംസാരിച്ചു.