മട്ടാഞ്ചേരി : തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ സീനിയർ വനിതാ വിഭാഗം ബേസ്ബാൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ് മത്സരം ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറി ടി.പി. ആനന്ദ് ലാൽ അദ്ധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം കെ.എം. ഷാഹുൽ ഹമീദ്, ബി. നൗഫിൻ , സി. ശുഹൈബ് സി, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അഡ്വ. കെ.എം. സലിം എന്നിവർ സംസാരിച്ചു. എറണാകുളം, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകൾ സെമിഫൈനലിൽ പ്രവേശിച്ചു. ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച്ച സമാപിക്കും.