
കൊച്ചി: ശ്രീനാരായണഗുരുവിന്റെ മാർഗദർശനത്തിൽ പി.കെ. ബാവ വാടപ്പുറം ട്രാവൻകൂർ ലേബർ അസോസിയേഷൻ രൂപികരിച്ചതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളിസംഗമം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. നൂറിന്റെ കരുത്തിൽ ആദ്യ തൊഴിലാളി സംഘടന എന്ന ലഘുലേഖ എ.സി.എസ് സ്‌കൂൾ മാനേജർ പി.ഐ. തമ്പി, പി.കെ. സുബ്രഹ്മണ്യനു നൽകി പ്രകാശനം ചെയ്തു. ഡോ. ബിനോയ് എൻ.ജെ., വി.എം. മനീഷ്, ബിന്ദു വി.പി., രാജമ്മ അയ്യപ്പൻ, സുരേഷ് പോണേക്കര, ബാബു, ജയലാൽ തലപ്പിള്ളി, മധു എം.എസ്., കണ്ണൻ ഗോപുരത്തിൽ, സി.സി ഗാന്ധി, എം.വി. വിജയൻ എന്നീ തൊഴിലാളികളെ ആദരിച്ചു. മഹിളാസേന മണ്ഡലം പ്രസിഡന്റ് ബിന നന്ദകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ് നന്ദിയും പറഞ്ഞു.