11

തൃക്കാക്കര: തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ പക്ഷത്തെ പത്തോളം കൗൺസിലർമാർ വിട്ട് നിന്നതോടെ ഭരണ പക്ഷം ന്യൂനപക്ഷമായി. ഇന്നലെ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് ഭൂരിപക്ഷ തീരുമാനമെടുക്കാനാവാതെ നട്ടംതിരിഞ്ഞത്. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പടെ പത്ത് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ട് നിന്നതാണ് പ്രധാന അജണ്ടകൾ അസാധുവാക്കാണ് കാരണം.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റാഷിദ് ഉളളംപളളി,സോമി റെജി,നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ ഷാജി വാഴക്കാല,എം.ഓ വർഗിസ്,പി.എം യൂനിസ്,അബു ഷാന,ഷീന ഉമ്മർ,ഇ.പി കാദർകുഞ്,ഷിമി മുരളി തുടങ്ങിയവരാണ് ഇന്നലെ കൗൺസിൽ യോഗത്തിൽ വിട്ട് നിന്നത്.

മലിനീകരണ നിയന്ത്രണ ബോർ‍ഡ് 4.11 കോടി രൂപ പിഴ ഈടാക്കിയ സംഭവം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്ര ബാബു ആവശ്യപ്പെട്ടു. 2021 ഫെബ്രുവരിയിൽ നഗരസഭയ്ക്ക് അറിയിപ്പ് ലഭിച്ചിട്ടും, തുടർ നടപടി സ്വീകരിക്കാഞ്ഞതാണ് കോടികൾ നഷ്ടപ്പെടാൻ കാരണമെന്ന് കൗൺസിലർ ജിജോ ചിങ്ങം തറ ആരോപിച്ചു. ഈ വിഷയത്തിൽ സെക്രട്ടറി മറുപടി പറയണമെന്ന് പ്രതിപക്ഷ കൗൺസിലർ എം.ജെ. ഡികസൺ ആവശ്യപ്പെട്ടു. കൗൺസിലിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് സെക്രട്ടറി അനിൽകുമാർ സഭയെ അറിയിച്ചു.

മലിനീകരണ നിയന്ത്രണബോർ‍ഡിന്റെ അറിയിപ്പ് കൗൺസിലിൽ റിപ്പോർട്ട് ചെയ്യാതിരുന്ന മുൻ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ പി.സി മനൂപ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തിനിന്നും വീഴ്ച വന്നതായി തുറന്ന് സമ്മതിച്ചെങ്കിലും മുൻ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർപേഴ്സൺ സ്വീകരിച്ചത്. വാട്ടർ മെട്രോയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന നഗരസഭാ 33 ഡിവിഷനിലെ അട്ടിപ്പേറ്റി നഗർ റോഡിൽ ഇടപ്പള്ളി തോട് സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി 65,21,000 ലക്ഷം രൂപ അനുവദിക്കുന്നത് സംബന്ധിച്ചും 16 ഡിവിഷനിലെ അന്നാക്കാത്ത് റോഡ് നവീകരണം 66,24,000 രൂപ പൊതുഫണ്ടിൽ നിന്നും ചിലവഴിക്കുന്നതിനെതിരെയും തൃക്കാക്കരയുടെ വിവിധ വാർഡുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും വിവിധ വാർഡുകളിൽ സമയാസമയങ്ങളിൽ തകരാർ പരിഹരിക്കാത്തതിനാൽ ഇവർക്ക് തുക മാറിക്കൊടുക്കുന്നതിനെതിരെയും പ്രതിപക്ഷ വിയോജനം രേഖപ്പെടുത്തി. അജണ്ടകളിൽ പ്രതിപക്ഷത്തെ 17 പേര് വിയോജനം രേഖപ്പെടുത്തിയതോടെ മൂന്ന് അജണ്ടകൾ അസാധുവായി.

4.11 കോടി രൂപ പിഴ ഹരിത

ട്രിബ്യുണലിനെ സമീപിക്കും

മലിനീകരണ നിയന്ത്രണബോർ‍ഡ് 4.11 കോടി രൂപ പിഴ ഈടാക്കിയ സംഭവത്തിൽ സ്റ്റേ വാങ്ങുന്നതിനായി ഹരിത ട്രിബ്യുണലിനെ സമീപിക്കാൻ തീരുമാനിച്ചു. സെപ്തംബർ 11ന് തൃക്കാക്കര നഗരസഭ സെക്രട്ടറി ചീഫ് എൻവയോൺമെന്റൽ എൻജിനീയർ, റീജിയണൽ ഓഫീസ് എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ യോഗത്തിൽ ഖരമാലിന്യ സംസ്കരണത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. നഗരസഭ നൽകിയ റിപ്പോർട്ട് തൃപ്തികരമമായിരുന്നില്ല.



# നാല്പത്തി മൂന്നംഗ കൗൺസിൽ യോഗത്തിൽ യുഡിഎഫിന് 25,എൽഡിഎഫിന് 17 എന്നിങ്ങനെയാണ് കക്ഷിനില.
ഇന്നലെ ചേർന്ന കൗൺസിൽ പ്രധാന മൂന്ന് അജഡകളിൽ