കൊച്ചി: സി.എസ്.ഐ തിരുവനന്തപുരം കുറവൻകോണം പള്ളിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രസ്ബിറ്റർ ഇ.സാമുവൽ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ജെ.ബെന്നറ്റ് എബ്രഹാം, ബിഷപ്പ് ധർമ്മരാജ് റസാലം എന്നിവർക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലുള്ള കേസിൽ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി.

ഹാജരാക്കിയ രേഖകൾ പ്രകാരം പ്രതികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് കെ.ഹരിപാലിന്റെ ഉത്തരവ്. പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തി, വ്യാജരേഖകൾ ചമച്ച് 1,08,379 രൂപ ഇടവക കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു പിൻവലിച്ചെന്ന കുറവൻകോണം പള്ളി സെക്രട്ടറി ഡി.മനോയുടെ പരാതിയെ തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കേസ് ഫയലിൽ സ്വീകരിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഹർജി.