മട്ടാഞ്ചേരി: മയക്കു മരുന്നു മാഫിയക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ കൊച്ചി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.സി. യു. അനസ് നഗർ (മാളിയേക്കൽ ഹാൾ, മട്ടാഞ്ചേരി) നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. ബി. രതീഷ് ഉദ്ഘാടനം ചെയ്തു. എം. എ. ആഷിക് അദ്ധ്യക്ഷനായി. സാജ്ജസ് റാഫേൽ ,രേഷ്മ രമേശ്, എം. എ. ആഷിക് എന്നിവർ പ്രസീഡിയം നിയന്തിച്ചു. എസ്.സുജിത്ത് രക്തസാക്ഷി പ്രമേയവും, അമൽ സണ്ണി അനുശോചന പ്രമേയവും അവതരിപ്പിച്ചു.പി. ബി. രതീഷ് സംഘടന റിപ്പോർട്ടും, സി. എസ്. ഗിരീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശ്, എൻ. എസ്. സുനീഷ് എന്നിവർ സംസാരിച്ചു. കൗൺസിലർ പി. എം. ഇസ്മുദ്ധീൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സാഞ്ചസ് റാഫേൽ (പ്രസിഡന്റ് ) അമൽ സണ്ണി (സെക്രട്ടറി) വി. എസ്. നാസിം(ട്രഷറർ) രേഷ്മ രമേശ്, വിഷ്ണു കൂട്ടുങ്കൽ (വൈസ് പ്രസിഡന്റ് ) എസ് സുജിത്ത്, എം ശശാങ്കൻ (ജോയിന്റ് സെക്രട്ടറി) പത്തംഗ സെക്രട്ടേറ്റ് അടങ്ങുന്ന 23 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.