ചേരപ്പള്ളി : കേരള റേഷൻ എംപ്ളോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ 7ന് രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുമ്പിൽ തൊഴിൽ സംരക്ഷണ പ്രക്ഷോഭം നടത്തും.തുല്യ ജോലിക്ക് തുല്യ വേതനം നൽകുക,തുറന്ന് പ്രവർത്തിക്കുന്ന എല്ലാ അംഗീകൃത വിതരണക്കാരനും 30000 രൂപ മിനിമം വേതനം നൽകുക,സെയിൽസ്‌മാന് സർക്കാർ വേതനം നൽകുക,പൊതുവിതരണ കോർപ്പറേഷൻ രൂപീകരിക്കുക,സർക്കാരിന് നൽകിയ ഡിമാൻഡ് നോട്ടീസ് ഉടനടി അംഗീകരിച്ച് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്,പി.എസ്.ഷൗക്കത്ത്,മലയടി വിജയകുമാർ, ബി. ഷാജികുമാർ,കോവളം വിജയകുമാർ,പുറുത്തിപ്പാന സജീവ് എന്നിവർ പങ്കെടുക്കും.