fpi

 ഓഹരി വിറ്റൊഴിയൽ 2008നേക്കാൾ ശക്തമായ നിലയിൽ

കൊച്ചി: യുക്രെയിൻ-റഷ്യ യുദ്ധപശ്ചാത്തലത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവി തുലാസിലായതോടെ,​ ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ (എഫ്.പി.ഐ)​ പിന്മാറ്റം തുടരുന്നു. ഇന്ത്യൻ ഓഹരി,​ മൂലധന വിപണിയിൽ നിന്ന് ഫെബ്രുവരിയിൽ മാത്രം വിദേശികൾ പിൻവലിച്ചത് 38,​068 കോടി രൂപയാണ്.

കഴിഞ്ഞ 22 മാസത്തെ ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണിത്. കഴിഞ്ഞ ഒക്‌ടോബർ മുതൽ ഈ ഫെബ്രുവരി വരെ 1,​543 കോടി ഡോളറാണ് (1.17 ലക്ഷം കോടി രൂപ)​ എഫ്.പി.ഐകൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത്. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇത്രവലിയ കൊഴിഞ്ഞുപോക്ക് ആദ്യമാണ്. 2008ലെ കൊഴിഞ്ഞുപോക്കാകട്ടെ 971 കോടി ഡോളറായിരുന്നു (74,​000 കോടി രൂപ)​.