തിരുവനന്തപുരം: കേരളാ കോ - ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രവർത്തക യോഗം
സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറിയും എച്ച്.എം.എസ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ സി.പി. ജോൺ
ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പേയാട് ജ്യോതി അദ്ധ്യക്ഷനായി. സി.എം.പി സംസ്ഥാന അസി.സെക്രട്ടറി എം.പി. സാജു, പി.ജി. മധു, ഉഴമലയ്ക്കൽ ബാബു, അലക്സ് നെയ്യറ്റിൻകര, പി. രജീഷ് തുടങ്ങിയവർ സംസാരിച്ചു.