
കൊച്ചി: ഹീറോ ഇലക്‌ട്രിക്കിന്റെ പുത്തൻ മോഡലായ എഡ്ഡി ഉടൻ വിപണിയിലെത്തും. നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ഒരുപോലെ അനുയോജ്യമായ മോഡൽ, ചെറു യാത്രകൾക്ക് ഇണങ്ങുംവിധമാണ് ഹീറോ ഇലക്‌ട്രിക് ഒരുക്കിയിട്ടുള്ളത്.
സമീപത്തെ കടകൾ, ജിം, ഓഫീസുകൾ തുടങ്ങി ഹ്രസ്വദൂര യാത്രകൾക്ക് പറ്റിയ മോഡലാണിത്. ഫൈൻഡ് മൈ ബൈക്ക്, വലിയ ബൂട്ട് സ്പേസ്, ഫോളോ മീ ഹെഡ്‌ലാമ്പ്, റിവേഴ്സ് മോഡ് എന്നിങ്ങനെ ഒട്ടേറെ മികവുകളും എഡ്ഡിക്കുണ്ട്.
മഞ്ഞ, ഇളംനീല നിറങ്ങളിൽ എഡ്ഡി ലഭിക്കും. ലൈസൻസോ, രജിസ്‌ട്രേഷനോ ആവശ്യമില്ലെന്ന പ്രത്യേകതയും എഡ്ഡിക്കുണ്ട്.