
തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ശ്രീചിത്രമെഡിക്കൽ സെന്ററിൽ 25 വർഷത്തെ മികച്ച സേവനം പൂർത്തീകരിച്ച 41 നഴ്സുമാരെ ആദരിച്ചു.സ്വസ്തിഹാളിൽ നടന്ന ചടങ്ങ് ന്യൂറോളജി വിഭാഗം മേധാവി ഡോ.പി.എൻ ഷൈലജ ഉദ്ഘാടനം ചെയ്തു.നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുൻ നഴ്സിംഗ് സൂപ്രണ്ട് സി.വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ടുമാരായ അനസൂയ ആർ,ഗ്രേസി എം.വി ,ഡോ.കുമാരി എസ്.ബിന്ദു, ഗീതാകുമാരി, വിശാലാലാക്ഷി.ടി.ആർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഉന്നത ബിരുദങ്ങൾ നേടിയ നഴ്സുമാരെയും ആദരിച്ചു.