തിരുവനന്തപുരം:അന്തർ ദേശീയ വനിതാദിനത്തിന്റെ ഭാഗമായി, സമം സാംസ്‌കാരികോത്സവത്തിൽ ഭാരത് ഭവൻ സംഘടിപ്പിച്ച ദ്വിദിന സാംസ്‌കാരികോത്സവം സമാപിച്ചു.സമം ചെയർപേഴ്സൺ പ്രൊഫ.സുജ സൂസൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്,കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ്,മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, സർവ്വവിഞ്ജാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ്ജ്, പ്രൊഫ.വി. കാർത്തികേയൻ നായർ,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയി എന്നിവർ പങ്കെടുത്തു.ഇന്റർ നാഷണൽ പെർഫോമിംഗ് ആർട്സ് ഡയറക്ടർ ശ്യാം പാണ്ഡെയെ ഭാരത് ഭവന്റെ ഉപഹാരം നൽകി ആദരിച്ചു.