swapna

തിരുവനന്തപുരം. അദ്ധ്യാപകലോകം അവാർഡ് സ്വപ്ന എസ്. കുഴിത്തടത്തിലിന്റെ 'ഇസ്ഹാഖ്, മരണത്തിന്റെ മാലാഖ' എന്ന കഥയ്ക്ക് ലഭിച്ചു. ശൂരനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ സ്വപ്ന ഡെപ്യൂട്ടേഷനിൽ ചവറ ബി.ആർ.സിയിലെ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്ററായാണ് ജോലി ചെയ്യുന്നത്. കെ.പി.രാമനുണ്ണി, അശോകൻ ചരുവിൽ, സാബു കോട്ടക്കൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹമായ കഥ തിരഞ്ഞെടുത്തത്. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 20 ന് കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി അവാർഡ് സമ്മാനിക്കും.