തിരുവനന്തപുരം: ജില്ലയിലെ വിവിധ വാണിജ്യ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത് കുടിശികയായി റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചിട്ടുള്ള വായ്‌പകൾ ഇളവുകളോടെ തീർപ്പാക്കുന്നതിനുള്ള റവന്യൂ റിക്കവറി മേള ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമായി 14 മുതൽ 26 വരെ നടക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന മേളകളിൽ റവന്യു ഉദ്യോഗസ്ഥരും ബാങ്ക് മാനേജർമാരും പങ്കെടുക്കും. വില്ലേജ് ഓഫീസുകളിലും, ബാങ്ക് ശാഖകളിലും ഇതുസംബന്ധിച്ച കൂടുതൽ വിവരം ലഭിക്കുമെന്ന് ഡിസ്ട്രിക്ട് മാനേജർ അറിയിച്ചു.