ചേരപ്പള്ളി: കേരള പുലയർ മഹാസഭ ( കെ.പി.എം.എസ്) ആര്യനാട് ഏരിയാ യൂണിയൻ സമ്മേളനം ഇന്ന് ആര്യനാട് എസ്.എൻ.ഡി.പി ഹാളിൽ നടക്കും. രാവിലെ 10ന് പ്രതിനിധി സമ്മേളനം കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അനിൽ ബെഞ്ചമൻപാറ ഉദ്ഘാടനം ചെയ്യും. ആര്യനാട് യൂണിയൻ പ്രസിഡന്റ് പനയ്ക്കോട് രാജു അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ബൈജു കുളക്കോട് പ്രവർത്തന റിപ്പോർട്ടും യൂണിയൻ ഖജാൻജി ചേരപ്പള്ളി വിജയൻ കണക്കവതരണവും നടത്തും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. കുമാർ, ആര്യനാട് സജീവ്, കൃഷ്ണകുമാർ, യൂണിയൻ മീഡിയ കോ-ഓർഡിനേറ്റർ കിരൺ, യൂണിയൻ കമ്മിറ്റി അംഗം ഷാജി പാലൈക്കോണം, യൂണിയൻ ജോയിന്റ് സെക്രട്ടറി ബിജു വിതുര, വരണാധികാരി ലൈലാ ചന്ദ്രൻ (സംസ്ഥാന കമ്മിറ്റി അംഗം), യൂണിയൻ കമ്മിറ്റി അംഗം ബിനീഷ് എന്നിവർ പങ്കെടുക്കും.