തിരുവനന്തപുരം: പള്ളിച്ചൽ വെമ്പന്നൂർ ശ്രീകണ്ഠൻ ശാസ്താക്ഷേത്രത്തിലെ ഇൗ വർഷത്തെ പൈങ്കുനി ഉത്ര മഹോത്സവം 16 മുതൽ 18വരെ നടക്കും. 16ന് രാവിലെ 6ന് ഗണപതിഹോമം, 7ന് കലശപൂജ, രാവിലെ 9.30നും 10നും മദ്ധ്യേ മേൽശാന്തി അമ്പലപ്പുഴ പടിഞ്ഞാറേമഠം ശബരീനാഥ് പോറ്റി തൃക്കൊടിയേറ്റ് നടത്തും. 10.30ന് നാഗരൂട്ട്, ഉച്ചയ്ക്ക് 11ന് അന്നദാനം, വൈകിട്ട് 5.15ന് ശനീശ്വരപൂജ, 6.30ന് അലങ്കാര ദീപാരാധനയും വിശേഷാൽ പൂജയും, 6.45ന് പുഷ്പാഭിഷേകം തുടർന്ന് അത്താഴപൂജ, രാത്രി ന് ശാസ്ത്രീയ നൃത്തങ്ങൾ.

17ന് 9ന് നവകം, കലശപൂജ, 10ന് കലശാഭിഷേകം തുടർന്ന് ഉച്ചപൂജ, ഉച്ചയ്ക്ക് 11ന് അന്നദാനം. വൈകിട്ട് 6.30ന് അലങ്കാര ദീപാരാധനയും വിശേഷാൽ പൂജയും 6.45ന് പുഷ്പാഭിഷേകം, 7ന് ഭഗവതിസേവ, രാത്രി 7.15ന് കലാസന്ധ്യ. 18ന് വെളുപ്പിന് 4.30ന് നിർമ്മാല്യപൂജയും നെയ്യഭിഷേകവും, 5ന് ഗണപതിഹോമം, രാവിലെ 6 മുതൽ ഉഷഃപൂജ, എതൃത്ത് പൂജ, കലശപൂജ, പന്തീരടിപൂജ, 8.30ന് ശാസ്താവിന് ചന്ദനാഭിഷേകവും വനദുർഗാദേവിക്ക് കലശാഭിഷേകവും 10.30ന് ഉത്രസദ്യ, വൈകിട്ട് 6.30ന് അലങ്കാര ദീപാരാധനയും വിശേഷാൽപൂജയും, 6.45ന് സുവർണസന്ധ്യ, രാത്രി 8ന് തിരു എഴുന്നള്ളിപ്പ്, 8.45ന് തൃക്കൊടിയിറക്ക്, രാത്രി 9ന് പുഷ്പാഭിഷേകം തുടർന്ന് അത്താഴപൂജ, 9.15ന് ഹരിവരാസനം തുടർന്ന് നടഅടയ്ക്കൽ.