തിരുവനന്തപുരം: മേജർ ഉള്ളൂർ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവം 19ന് സമാപിക്കും. ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30ന് ശ്രീഭൂതബലി, 9.30ന് അഷ്ടാഭിഷേകം, 10ന് കളഭാഭിഷേകം, ഉത്സവപൂജ, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 6.45 പുഷ്പാഭിഷേകം, 6.50ന് തിരുവനന്തപുരം കാവ്യവേദിയുടെ കവിയരങ്ങ്, രാത്രി 8.30ന് മയിൽ വാഹനം എഴുന്നള്ളിപ്പ്. നാളെ വൈകിട്ട് 6.45ന് ഓട്ടൻതുള്ളൽ, 8 ന് സാവൻ സന്ധ്യ. 14ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് കഥകളി. 15ന് വൈകിട്ട് 5ന് നാദസ്വരക്കച്ചേരി, രാത്രി 9ന് പള്ളിയ നിലാവിൽ എഴുന്നള്ളിപ്പ്. 16ന് രാവിലെ 8.30ന് ശ്രീഭൂതബലി, വൈകിട്ട് 6.45ന് നൃത്തസന്ധ്യ, രാത്രി 8ന് ഭക്തിഗാനാഞ്ജലി. 17ന് വൈകിട്ട് 7ന് നങ്ങ്യാർകൂത്ത്, രാത്രി 8.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ് (സ്പെഷ്യൽ നാദസ്വരം), വലിയകാണിക്ക, 12ന് പള്ളിവേട്ട, പള്ളികുറുപ്പ്. 18ന് രാവിലെ 6.15ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് ആറാട്ട് ശ്രീബലി, രാത്രി 7ന് തിരുആറാട്ട്, സ്‌പെഷ്യൽ നാദസ്വരം. 19ന് വൈകിട്ട് 4.30ന് സഹസ്രനീരാഞ്ജന യജ്ഞാരംഭം, 6.30ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. 7.30ന് നൃത്തസന്ധ്യ, 9ന് കളമെഴുത്തുപാട്ട്, നായ്‌വയ്പ് (അന്നട്ട് ശ്രീധർമ്മശാസ്‌താ സന്നിധിയിൽ).