
കൊച്ചി: മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാനായ ഡിസയറിന് ഇനി എസ്-സി.എൻ.ജി പെരുമയും. 1.2 ലിറ്റർ പെട്രോൾ എൻജിനൊപ്പമാണ് സി.എൻ.ജി കരുത്തും അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ഈ കോംപാക്റ്റ് സെഡാന് മാരുതി പകർന്നത്.
57 കെ.ഡബ്ള്യു കരുത്തും 98.5 എൻ.എം. ടോർക്കുമുള്ളതാണ് എൻജിൻ. വി.എക്സ്.ഐ., ഇസെഡ്.എക്സ്.ഐ പതിപ്പുകളിലാണ് സി.എൻ.ജി ഡിസയർ ലഭിക്കുക. 5 സ്പീഡ് മാനുവലാണ് ഗിയർ സംവിധാനം. ഇന്ധനടാങ്കിൽ 37 ലിറ്റർ പെട്രോളും 55 ലിറ്റർ സി.എൻ.ജിയും ഉൾക്കൊള്ളും. സി.എൻ.ജിയിൽ കിലോഗ്രാമിന് 31.12 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്.
8.14 ലക്ഷം രൂപയാണ് വി.എക്സ്.ഐ സി.എൻ.ജി പതിപ്പിന് വില. ഇസഡ്.എക്സ്.ഐ പതിപ്പിന് 8.82 ലക്ഷം രൂപ (എക്സ്ഷോറൂം ഡൽഹി). എസ്-സി.എൻ.ജി വാഹനങ്ങൾക്ക് മികച്ച ഡിമാൻഡുണ്ടെന്നും മാരുതിയുടെ ശ്രേണിയിൽ 9 മോഡലുകൾ ഈ വിഭാഗത്തിലുണ്ടെന്നും സീനിയർ എക്സിക്യുട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.