glanza

കൊച്ചി: മാരുതി സുസുക്കി ബലേനോയുടെ 'ടൊയോട്ട പതിപ്പാണ്" ഗ്ലാൻസ. ടൊയോട്ട സ്വയം വികസിപ്പിച്ച സാങ്കേതികവിദ്യയോട് കൂടിയ പുതിയ,​ കൂൾ ന്യൂ ഗ്ളാൻസ ഉടൻ വിപണിയിലെത്തും.

ഇന്ത്യയിൽ ടൊയോട്ടയുടെ ഏറ്റവും കുറഞ്ഞവിലയുള്ള മോഡലായാണ് പുത്തൻ ഗ്ളാൻസയുടെ വരവ്. ബുക്കിംഗിന് തുടക്കമായി. സ്റ്റൈലിഷ് ലുക്ക് ഉറപ്പാക്കിയുള്ള സ്പോർട്ടീ രൂപകല്‌പനയാണ് കൂൾ ന്യൂ ഗ്ളാൻസയുടെ പ്രധാന മികവ്.
ടൊയോട്ട-മാരുതി സഹകരണത്തോടെ ഇറങ്ങിയ മോഡലുകളിൽ ലോഗോ മാത്രമേ മാറിയിരുന്നുള്ളൂ. എന്നാൽ,​ പുത്തൻ ഗ്ളാൻസയിൽ ടൊയോട്ടയുടേതായ കൈയൊപ്പുകൾ ധാരാളം പ്രതീക്ഷിക്കാം. ടൊയോട്ടയുടെ സ്‌റ്റൈലിഷ് ഫ്രണ്ട് ഗ്രില്ലും ബമ്പറുമായിരിക്കും മുൻഭാഗത്തെ മുഖ്യാകർഷണം.
ആറ് എയർബാഗുകൾ,​ 360 ഡിഗ്രി കാമറ,​ വോയിസ് അസിസ്‌റ്റ് തുടങ്ങിയ മികവുകളുമുണ്ട്. ടൊയോട്ട ഗ്ളാൻസയുടെ 66,​000 യൂണിറ്റുകൾ ഇതിനകം നിരത്തിലുണ്ട്. നിലവിലെ ഗ്ലാൻസയ്ക്ക് വി,​ ജി പതിപ്പുകളാണുള്ളത്. പുത്തൻ ഗ്ളാൻസയ്ക്ക് ഇതുകൂടാതെ ഇ.,​ എസ് എന്നിവയുമുണ്ടാകും.