rc390

കൊച്ചി: ബജാജിന്റെ ചുമലിലേറി ഇന്ത്യയിലെത്തി യുവാക്കൾക്കിടയിൽ അതിവേഗം തരംഗമായി മാറിയ ഓസ്‌ട്രിയൻ കമ്പനി കെ.ടി.എമ്മിന്റെ പുതിയ ആർസി 390 ഉടൻ വിപണിയിലെത്തും. കമ്പനിയുടെ വെബ്‌സൈറ്റിൽ പുത്തൻ മോഡൽ ഇടംപിടിച്ചിട്ടുണ്ട്.
നിലവിലെ ആർ.സി 390 പിൻവലിച്ചാണ്,​ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിക്കുന്നത്. അത്യാകർഷക ലുക്ക്,​ ക്രമീകരിക്കാവുന്ന ഫ്രണ്ട് സസ്‌പെൻഷൻ,​ ബ്ളൂടൂത്തോട് കൂടിയ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ,​ 43.5 എച്ച്.പി കരുത്തുള്ള 373 സി.സി എൻജിൻ,​ ട്രാക്‌ഷൻ കൺട്രോൾ,​ എ.ബി.എസ് തുടങ്ങിയ മികവുകളുണ്ട്.
2.80 ലക്ഷം മുതൽ 2.85 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.