food

കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് 45 മിനുട്ടുനേരം പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ സെർവറൊന്ന് പണിമുടക്കി. ഭക്ഷണം ബുക്ക് ചെയ്യാനോ ബുക്ക് ചെയ്‌ത ഭക്ഷണം ട്രാക്ക് ചെയ്യാനോ പറ്റാതായതോടെ ഒരുകൂട്ടം ഉപഭോക്താക്കൾക്ക് ദേഷ്യം ഇരച്ചുകയറി.

പോരേപൂരം! സാമൂഹികമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ട്വിറ്ററിൽ ശരവേഗം ട്രോളുകൾ നിറഞ്ഞു. പരാതികൾ കുതിച്ചൊഴുകി. തമാശകൾ പാറിപ്പറന്നു. വെള്ളിയാഴ്‌ച വൈകിട്ട് നാലുമണി മുതലാണ് ''എന്തൊക്കെയോ റോംഗ് ആയിട്ടുണ്ട്; ദയവായി വീണ്ടും ട്രൈ ചെയ്യുക"" എന്ന സന്ദേശം സൊമാറ്റോയിലേറിയ ഭക്ഷണപ്രിയർക്ക് കിട്ടിത്തുടങ്ങിയത്.

ഫുഡിന് പകരം സന്ദേശം കിട്ടിയ ചിലർക്ക് സഹിച്ചില്ല. അവർ സൊമാറ്റോയെ ടാഗ് ചെയ്‌ത് ട്വിറ്ററിൽ പൊങ്കാലയിട്ടു. അധികംവൈകാതെ തന്നെ പ്രശ്‌നംപരിഹരിച്ച് സൊമാറ്റോ കൈകഴുകി.