
തിരുവനന്തപുരം: കേരള പി.എസ്.സി സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സിവിൽ സർവീസ് പരിഷ്‌കരണത്തിൽ പി.എസ്.സിയുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ സംസാരിച്ചു. ഭാരവാഹികളായി അനന്തകൃഷ്ണൻ (പ്രസിഡന്റ്), ദീപുകുമാർ ( ജനറൽ സെക്രട്ടറി), കൃഷ്ണലേഖ, ബുനൈസ് (വൈസ് പ്രസിഡന്റുമാർ), രാജേഷ്, ശ്യാംലാൽ (സെക്രട്ടറിമാർ), ജോൺ കുര്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.