ആര്യനാട്: ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചു. ചേരപ്പള്ളി പൊന്നിക്കൽ ഹൗസിൽ മിനിയുടെ (40) മൂന്ന് പവന്റെ മാലയുടെ കുറച്ച് ഭാഗമാണ് ബൈക്കിൽ എത്തിയവർ പിടിച്ചു പറിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. ചേരപള്ളിയിൽ കട നടത്തുകയാണ് മിനി. ബൈക്കിൽ എത്തിയ മൂന്ന് പേരിൽ ഒരാൾ കടയിലെത്തി സാധനങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് നൽകിയ പണം മിനി വാങ്ങാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ കിടന്ന മാലയിൽ പിടിക്കുകയും പൊട്ടിച്ച് എടുക്കുകയും ആയിരുന്നു. മാലയുടെ കുറച്ച് ഭാഗം മിനിയുടെ കൈയിൽ കിട്ടി.