ipo

 2020-22ൽ നടന്നത് 84 ഐ.പി.ഒ; നിക്ഷേപം ₹1.52 ലക്ഷം കോടി.

കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ 2020-22 കാലയളവിൽ നടന്നത് 84 പ്രാരംഭ ഓഹരി വില്പനകൾ (ഐ.പി.ഒ)​; ഒഴുകിയ നിക്ഷേപം 1.52 ലക്ഷം കോടി രൂപ. 2019-20,​ 2020-21 സാമ്പത്തിക വർഷങ്ങളിലെയും 2021-22ലെ ആദ്യ ഒമ്പതുമാസത്തെയും സംയോജിത കണക്കാണിതെന്ന് രാജ്യാന്തര അക്കൗണ്ടിംഗ് സ്ഥാപനമായ കെ.പി.എം.ജിയുടെ റിപ്പോർട്ട് വ്യക്തമാക്കി.

ഇക്കാലയളവിൽ ഐ.പി.ഒയിലേക്ക് നിക്ഷേപകർ പ്രകടിപ്പിച്ച മൊത്തം താത്പര്യമൂല്യം (സബ്സ്‌ക്രിപ്‌ഷൻ വാല്യു)​ 45.30 ലക്ഷം കോടി രൂപയാണ്.

ഓഹരികളിലേക്ക് ആദ്യചുവട്

ഐ.പി.ഒ വഴി ഓഹരി വിപണിയിലേക്ക് ആദ്യമായി ചുവടുവച്ച കമ്പനികളുടെ എണ്ണം:

 2019-20 : 14

 2020-21 : 26

 2021-22* : 44

(*നടപ്പുവർഷം ആദ്യ 9 മാസത്തെ കണക്ക്)​

നിക്ഷേപപ്പെരുമഴ

 2019-20 : ₹20,​900 കോടി

 2020-21 : ₹30,​000 കോടി

 2021-22* : ₹1.01 ലക്ഷം കോടി

(*നടപ്പുവർഷം ആദ്യ 9 മാസത്തെ കണക്ക്)​

നിക്ഷേപകരുടെ നേട്ടം/കോട്ടം

നടപ്പുവർഷം (2021-22)​ ഏപ്രിൽ-ഡിസംബറിൽ ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലെത്തിയ കമ്പനികളുടെ എണ്ണം നിക്ഷേപകർക്ക് നൽകിയ ലാഭത്തിന്റെ അടിസ്ഥാനത്തിൽ:

 നെഗറ്റീവ് റിട്ടേൺ : 13

 0-10% ലാഭം : 6

 10-20% ലാഭം : 4

 20%നുമേൽ ലാഭം : 21