s

തിരുവനന്തപുരം: അൾജീരിയൻ വംശജനായ അഹമ്മദും ടുണീഷ്യൻ പെൺകുട്ടിയായ ഫറായും തമ്മിലുള്ള തീവ്രപ്രണയത്തിന്റെ കഥ പറയുന്ന ഫ്രഞ്ച് ചിത്രം 'എ ടെയിൽ ഒഫ് ലൗ ആൻഡ് ഡിസയറി"ന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം നാളെ ഉച്ചക്ക് 12.30 ന് ശ്രീ പദ്മനാഭ തിയേറ്ററിൽ നടക്കും. ലൈല ബൗസിദ് സംവിധാനം ചെയ്ത ചിത്രം ലൂമിയർ അവാർഡ്‌സ് ഫ്രാൻസിലും റോം മെഡ് ചലച്ചിത്ര മേളയിലും പുരസ്‌കാരം നേടിയിരുന്നു.