
തിരുവനന്തപുരം :കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ശസ്ത്രക്രിയ ചെലവിൽ ഇളവ് നൽകുന്ന കിംസ്‌ഹെൽത്തിന്റെ സ്‌പർശം പദ്ധതിക്ക് തുടക്കമായി. മുകേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ള അദ്ധ്യക്ഷത വഹിച്ചു.കിംസ്‌ഹെൽത്ത് വൈസ് ചെയർമാൻ ഡോ.ജി.വിജയരാഘവൻ,ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവി ഡോ.ഷബീറലി.ടി.യു, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ്,മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രമീള ജോജി,ഹെപ്പറ്റോളജി വിഭാഗം സീനിയർ കസൾട്ടന്റ് ഡോ.മധു ശശിധരൻ എന്നിവർ സംസാരിച്ചു.കിംസ്‌ഹെൽത്തിൽ നിന്ന് വിജയകരമായി കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഒത്തുചേരലിനും നടന്നു.