ചേരപ്പള്ളി : ഭൂരഹിത ഭവന രഹിതരായ തോട്ടം തൊഴിലാളി കുടുംബങ്ങളെ മണ്ണും വീടും പദ്ധതിയിൽ ഉൾപ്പെടുത്തി വാസയോഗ്യമായ വീടുകൾ അനുവദിക്കണമെന്ന് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവീനർ ഒരു പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. ആര്യനാട് എസ്.എൻ.ഡി.പി ഹാളിൽ നടന്ന കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സെക്രട്ടേറിയറ്റംഗം ഇൗഞ്ചപ്പുരി സന്തു,ഉഴമലയ്ക്കൽ ശേഖരൻ,ജി.രാമചന്ദ്രൻ,പി. ഹോമചന്ദ്രൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി മീനാങ്കൽ കുമാർ (പ്രസിഡന്റ്),എം.എസ്. റഷീദ് (വൈസ് പ്രസിഡന്റ്),പി.ഹേമചന്ദ്രൻ (വർക്കിംഗ് പ്രസിഡന്റ്),ഇൗഞ്ചപ്പുരി സന്തു (സെക്രട്ടറി), ബി.എസ്.റെജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.